ചെന്നൈ : ശശികലയുടെയും എ.ഐ.എ.ഡി.എം.കെ. നേതാക്കളുടെയും സന്ദർശനം മുൻനിർത്തി മറീനയിലെ എം.ജി.ആർ., ജയലളിത സമാധികളിൽ പോലീസ് കനത്തസുരക്ഷ ഏർപ്പെടുത്തി. മൂവായിരത്തോളം പോലീസുകാരെയാണ് ഇതിനായി മറീനയിലും സമീപപ്രദേശങ്ങളിലുമായി നിയോഗിച്ചിരിക്കുന്നത്.

ശനിയാഴ്ച ശശികലയും ഞായറാഴ്ച പനീർശെൽവവും എടപ്പാടി പളനിസ്വാമിയും അടക്കമുള്ള എ.ഐ.എ.ഡി.എം.കെ. നേതാക്കളും സമാധിസ്ഥലം സന്ദർശിക്കാനാണ് ഒരുങ്ങുന്നത്. ഞായറാഴ്ചയാണ് എ.ഐ.എ.ഡി.എം.കെ.യുടെ സ്ഥാപകദിന വാർഷികം. ഇതുപ്രമാണിച്ച് പ്രവർത്തകരും മറീനയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.