ചെന്നൈ : സ്കൂളുകൾ എപ്പോൾ തുറക്കുമെന്നു ചോദിച്ച് കത്തെഴുതിയ ആറാം ക്ലാസുകാരിയെ ഫോണിൽവിളിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഹൊസൂർ സ്വദേശികളായ രവിരാജൻ-ഉദയകുമാരി ദമ്പതിമാരുടെ മകളായ പ്രജ്‌നയെയാണ് മുഖ്യമന്ത്രി വിളിച്ചത്. നവംബർ ഒന്നുമുതൽ സ്കൂളുകൾ തുറക്കുമെന്നും കുട്ടിക്ക് സ്കൂളിൽപ്പോകാമെന്നും മുഖ്യമന്ത്രി ഉറപ്പുകൊടുത്തു.

കോവിഡ് ജാഗ്രതാ നിർദേശങ്ങൾ പിന്തുടരണമെന്നും പേടിക്കേണ്ടതില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

മുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്ന് ആദ്യം മനസ്സിലാകാതിരുന്ന വിദ്യാർഥിനി പിന്നീട് കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടു.