ഹൈദരാബാദ് : മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തെലങ്കാനയിൽ കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് മന്ത്രി കെ.ടി. രാമാ റാവു. കോവിഡ് ടാസ്ക് ഫോഴ്സിന്റെ ആദ്യയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കിടക്കകളുടെ ലഭ്യതയുടെയും ചികിത്സയുടെയും കാര്യത്തിലും തെലങ്കാനയിൽ സ്ഥിതി താരതമ്യേന ഭേദമാണ് -മന്ത്രി പറഞ്ഞു.

60 ലക്ഷം കുടുംബങ്ങളിൽ സർവേ പൂർത്തിയായി. രോഗലക്ഷണങ്ങൾ കണ്ടവർക്ക് ഉടനെ കോവിഡ് കിറ്റ് നൽകി. അതിനാൽ ആശുപത്രികൾ ഒഴിവാക്കാൻ സാധിച്ചു -അദ്ദേഹം പറഞ്ഞു.