ചെന്നൈ : എയ്മ തമിഴ്‌നാട് ഘടകത്തിന്റെ നേതൃത്വത്തിൽ കോവിഡ് വാക്സിൻ ക്യാമ്പ് നടത്തി. മുഗപ്പെയർ മലയാളി സമാജവുമായി സഹകരിച്ച നടത്തിയ ക്യാമ്പിൽ രാജൻ സാമുവേൽ, അഡ്വ. എം.കെ. ഗോവിന്ദൻ, ടി. മാധവൻ ,ജോ. സെക്രട്ടറി അശോക് കുമാർ, ദിലേഷ് ദാസൻ, ജെറാഡ് ജോർജ്, പി. നന്ദകുമാർ എന്നിവർ നേതൃത്വം നൽകി. തുടർന്നും ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് എയ്മ തമിഴ്‌നാട് പ്രസിഡന്റ് എം. ശിവദാസൻ പിള്ള, സെക്രട്ടറി സജി വർഗീസ്, ഖജാൻജി, സി.കെ. ദാമോദരൻ എന്നിവർ അറിയിച്ചു.