ചെന്നൈ : ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിലൊരാളായ നെടുമുടി വേണുവിന്റെ വിയോഗത്തിൽ മലയാള പുരസ്കാരസമിതി അനുസ്മരണയോഗം ചേർന്നു. മലയാള പുരസ്കാര സമർപ്പണവും നടത്തി.

നടി ഷീലയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള മലയാള പുരസ്കാരവും ഗിരീഷ് ഗംഗാധരന് മികച്ച ഛായാഗ്രാഹകനുള്ള (ജല്ലിക്കട്ട്) മലയാള പുരസ്കാരവും സമർപ്പിച്ചു.

മലയാള പുരസ്കാര സമിതി ജനറൽ സെക്രട്ടറി ഇസ്മായിൽ കൊട്ടാരപ്പാട്ട്, നിർമാതാവ് ജയന്തി കണ്ണപ്പൻ, സംവിധായകൻ എ.ബി. രാജിന്റെ മകൻ വി. മനോജ്, തിരക്കഥാകൃത്ത് ടി. ശരത്ചന്ദ്രൻ, ഇ.വി. ഗണേഷ് ബാബു, സമ്പത്ത് റാം, ഐഷ പീച്ചസ് എന്നിവർ പങ്കെടുത്തു.