ചെന്നൈ : ഗവർണർ ആർ.എൻ. രവിയെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രാജ്ഭവനിൽ സന്ദർശിച്ചു. നീറ്റ് യോഗ്യതാ പരീക്ഷയ്ക്കെതിരായി നിയമസഭ പാസാക്കിയ ബിൽ അനുമതിക്കായി അയച്ചിട്ട് ഒരുമാസമായിരിക്കെയാണ് കൂടിക്കാഴ്ച. ബില്ലിന്മേൽ ഗവർണർ തീരുമാനമൊന്നും എടുത്തിരുന്നില്ല.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് വിവരം. ജലവിഭവമന്ത്രി ദുരൈമുരുകൻ, ചീഫ് സെക്രട്ടറി വി. ഇറൈ അൻപ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.