ചെന്നൈ : വോട്ടെണ്ണൽ കേന്ദ്രത്തിൽ കുഴഞ്ഞുവീണ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. ദിണ്ടിക്കൽ തിരുനഗർ സ്വദേശി അരുൾശേഖരൻ (65) ആണ് മരിച്ചത്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ അദ്ദേഹം തിരഞ്ഞെടുപ്പ് ജോലിക്കായി തെങ്കാശി ആലങ്കുളത്തിനടുത്തുള്ള വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയതായിരുന്നു.

വോട്ടണ്ണൽ പുലർച്ചെയും പുരോഗമിക്കവെ ക്ഷീണത്തെത്തുടർന്ന് അരുൾശേഖരൻ ചായകുടിക്കാൻ പോയി. ചായക്കടയിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു.