ചെന്നൈ : ക്ഷേത്രങ്ങളിൽ ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണാഭരണങ്ങൾ ഉരുക്കി സ്വർണക്കട്ടിയാക്കി മാറ്റുന്ന പദ്ധതി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു.

ഭക്തർ സമർപ്പിച്ച സ്വർണാഭരണങ്ങൾ പല ക്ഷേത്രങ്ങളിലും ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കയാണ്. ഇവ ഉരുക്കി കട്ടിയാക്കി ദേവസ്വം ബോർഡ് ബാങ്ക് ലോക്കറിൽ സൂക്ഷിക്കും.