ചെന്നൈ : ശ്രീലങ്കയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ കസ്റ്റഡി നീട്ടിയ നടപടിയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഖേദം രേഖപ്പെടുത്തി. 43 മത്സ്യത്തൊഴിലാളികളുടെ കസ്റ്റഡി 27 വരെയാണ് നീട്ടിയത്. കേന്ദ്രസർക്കാർ ഇടപെട്ട് അവരെ ഉടൻ മോചിപ്പിക്കണമെന്നും സ്റ്റാലിൻ തന്റെ ട്വിറ്റർകുറിപ്പിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോട് അഭ്യർഥിച്ചു. മത്സ്യത്തൊഴിലാളികളുടെ മോചനം ആവശ്യപ്പെട്ട് സ്റ്റാലിൻ നേരത്തെയും ജയശങ്കറിന് കത്തെഴുതിയിരുന്നു.