ചെന്നൈ : തമിഴ്‌നാട് സർക്കാരിന്റെ ഡോ. അംബേദ്കർ പുരസ്കാരം മദ്രാസ് ഹൈക്കോടതിയിലെ റിട്ട. ജസ്റ്റിസ് കെ. ചന്ദ്രുവിന്.

സാമൂഹികനീതിക്കുള്ള പെരിയാർ പുരസ്കാരത്തിന് ദ്രാവിഡചിന്തകൻ കെ. തിരുനാവക്കരശും അർഹനായി.

അഞ്ചുലക്ഷം രൂപയും സ്വർണപ്പതക്കവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരങ്ങൾ.

തിരുവള്ളുവർദിനമായ ശനിയാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുരസ്കാരം സമ്മാനിക്കും. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടിയാണ് ജസ്റ്റിസ് ചന്ദ്രു പ്രവർത്തിച്ചതെന്ന് പുരസ്കാരപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

നടൻ സൂര്യ നായകനായി കഴിഞ്ഞവർഷം പുറത്തിറങ്ങിയ ‘ജയ് ഭീം’ സിനിമ ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു.

സിനിമയ്ക്കുശേഷം അദ്ദേഹത്തിന്റെ പോരാട്ടജീവിതം ഏറെ ചർച്ചയായിരുന്നു.