ചെന്നൈ : മദ്രാസ് ഹൈക്കോടതി നിർദേശിച്ചതുപോലെ പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകൾ ഓൺലൈനിൽ നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ അറിയിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ ഇക്കാര്യവും ചർച്ചാവിഷയമാകുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞവർഷം ഏറെ ആലോചിച്ചശേഷമാണ് സ്കൂളുകൾ വീണ്ടും തുറന്നത്. എന്നാൽ കോവിഡ് കാരണം പടിപടിയായി നേരിട്ടുള്ള ക്ലാസുകൾ കുറച്ചു. പത്ത്, പ്ലസ് വൺ, പ്ലസ്ടു ക്ലാസുകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ഇവർ പൊതുപരീക്ഷയെഴുതാനുള്ളവരാണ്.

ഇവരിലെ 15-18 പ്രായക്കാർക്ക് കോവിഡ് പ്രതിരോധ വാക്സിനും നൽകേണ്ടതുണ്ട്.

അടുത്തയോഗത്തിലും വിഷയം ചർച്ചചെയ്യും.