ചെന്നൈ : റോയപ്പേട്ടിലും സമീപപ്രദേശങ്ങളിലുമുള്ള റെസ്റ്റോറന്റുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 65 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു. മൂന്ന് റെസ്റ്റോറന്റുകളിൽനിന്നാണ് പാകം ചെയ്തതും അല്ലാത്തതുമായി മോശമായ കോഴിയിറച്ചി കണ്ടെത്തിയത്. ഇവ നശിപ്പിച്ച ഉദ്യോഗസ്ഥർ റെസ്‌റ്റോറന്റുകൾക്കെതിരേ കേസെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. മൂന്ന് റെസ്റ്റോറന്റുകളിൽനിന്ന് 5,000 രൂപ വീതമാണ് പിഴ ഈടാക്കിയത്. ഇത് കൂടാതെ മുന്നറിയിപ്പ് നൽകിയെന്നും ഭക്ഷ്യസുരക്ഷാ ഓഫിസർ എ.സദാശിവം അറിയിച്ചു.