ചെന്നൈ : രണ്ടാംഘട്ട മെട്രോ റെയിൽനിർമാണത്തിന്റെ ഭാഗമായി ആർക്കോട്ട് റോഡിൽ ചൊവ്വാഴ്ചമുതൽ ഒരുവർഷത്തേക്ക് വാഹന ഗതാഗതം വഴിതിരിച്ചുവിടും. പോരൂരിൽനിന്ന് കോടമ്പാക്കത്തേക്ക് വരുന്നവർക്ക് ആർക്കോട്ട് റോഡിലൂടെ വരാം. കോടമ്പാക്കം പാലത്തിന് സമീപത്തുനിന്ന് സാലിഗ്രാമം, പോരൂർ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ പവർഹൗസ് ജങ്ഷനിൽനിന്ന് ഇടത് വശത്തേക്കുതിരിഞ്ഞ് അംബേദ്ക്കർ ശാലൈ, അശോക്‌നഗർ പോലീസ് സ്റ്റേഷൻവഴി വലത്തോട്ട് തിരിഞ്ഞ് സെക്കൻഡ് അവന്യു ജങ്ഷൻ, പി.ടി. രാജൻ മാന്നാർ ശാലൈ, 80 അടി റോഡ് വഴി ആർക്കോട്ട് റോഡിലെത്തി ലക്ഷ്യസ്ഥാനത്തേക്ക് പോകണം.

കോടമ്പാക്കം പാലത്തിന് സമീപത്തുനിന്ന് വടപളനിയിലേക്ക് പോകുന്നവർക്ക് പവർഹൗസിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് അംബേദ്ക്കർ ശാലൈ, അശോക് നഗർ പോലീസ് സ്റ്റേഷൻവഴി വലത് വശത്തേക്ക് തിരിഞ്ഞ് സെക്കൻഡ് അവന്യു, നൂറ് അടി റോഡ് വഴി വടപളനി ജങ്ഷനിലേക്ക് പോകാം. അശോക് നഗറിൽനിന്ന് കോടമ്പാക്കം പാലത്തിലേക്ക് പോകുന്നവർ അംബേദ്ക്കർ റോഡിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് സെക്കൻഡ് അവന്യു വഴി വലത്തേക്ക് തിരിഞ്ഞ് ദുരൈസ്വാമി റോഡ് വഴി ആർക്കോട്ട് റോഡ് വഴി കോടമ്പാക്കം പാലത്തിന് സമീപത്തേക്ക് പോകാം.

ആർക്കോട്ട് റോഡ് വഴി ദുരൈസ്വാമി റോഡ് ജങ്ഷനിൽനിന്ന് പവർഹൗസിലേക്ക് ഗതാഗതം അനുവദിക്കും. എന്നാൽ പവർ ഹൗസിൽനിന്ന് ആർക്കോട്ട് റോഡ് വഴി ദുരൈസ്വാമി റോഡിലേക്ക് ഗതാഗതം അനുവദിക്കില്ല. സെക്കൻഡ് അവന്യുവിൽനിന്ന് 100 അടി റോഡ് ജങ്ഷനിലേക്ക് വാഹനങ്ങൾ അനുവദിക്കും. എന്നാൽ തിരിച്ച് 100 അടി റോഡിൽനിന്ന് അംബേദ്ക്കർ റോഡിലേക്ക് പോകാൻ കഴിയില്ല. വാഹനങ്ങൾക്ക് അംബേദ്ക്കർ റോഡിൽനിന്ന് പവർഹൗസ് ജംങ്ഷൻ വഴി അശോക് നഗർ പോലീസ് സ്റ്റേഷൻ ജംങ്ഷനിലേക്ക് പോകാം. എന്നാൽ, എതിർദിശയിൽ ഗതാഗതം അനുവദിക്കില്ല.