ചെന്നൈ : തേനാംപേട്ട എൻ.എസ്.എസ്. കരയോഗം നവരാത്രി ആഘോഷിച്ചു. പ്രസിഡന്റ് എം. ലക്ഷ്മീദേവി, വനിതാവിഭാഗം അംഗങ്ങളായ തങ്കമണി, അഞ്ജു, ശ്രീജ, ഭാഗ്യലക്ഷ്മി, സുഭാഷിണി എന്നിവർ ഭജന നടത്തി. എൻ. ബാലചന്ദ്രൻ പിള്ള, കെ. സുരേഷ്‌കുമാർ എന്നിവർ സംഗീതക്കച്ചേരി അവതരിപ്പിച്ചു.

കൃഷ്ണപ്രിയ, സൗപർണിക, സൂര്യജിത്ത്, അതുൽകൃഷ്ണ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.

തുടർന്നുനടന്ന യോഗത്തിൽ അഡ്വ. രാജേഷ്, കെ.ജയചന്ദ്രൻ, എ. സുകുമാരൻ നായർ എന്നിവരെ ആദരിച്ചു. ജി.മോഹൻദാസ്, എ.പി. രാജൻ, എം.സദാശിവൻ നായർ, കൃഷ്ണകുമാർ, കെ.ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.

സി.കെ. ഗംഗാധരൻ, ഇ.സുന്ദരം, വിജയരാഘവൻ, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.