തിരുപ്പൂർ : പോലീസിന്റെ വാഹനപരിശോധനയ്ക്കിടയിൽ കള്ളനോട്ടുകളുമായി യുവാവ് അറസ്റ്റിലായി. തഞ്ചാവൂർ സ്വദേശി കണ്ണൻ (34) എന്നയാളാണ് പിടിയിലായത്. ഇയാൾ കൈവശംവെച്ചിരുന്ന ബാഗിൽനിന്ന് 2000, 500, 200 എന്നിവയുടെ 1,29,000 രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. കണ്ണൻതാമസിക്കുന്ന കാങ്കയം പടിയൂരിലെ വീട്ടിലും പോലീസ് പരിശോധന നടത്തി.

ഇവിടെനിന്ന്‌ 72,000 രൂപയുടെ കള്ളനോട്ടുകളും നോട്ടുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന കംപ്യൂട്ടറും പ്രിൻററും മറ്റ് സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. തിരുപ്പൂരിലെ ഒരു ബനിയൻനിർമാണ സ്ഥാപനത്തിലെ തൊഴിലാളിയാണ് പിടിയിലായ കണ്ണൻ.