ചെന്നൈ : അണ്ണാ സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. എം.കെ. സൂരപ്പയ്ക്ക് എതിരായ അന്വേഷണം 80 ശതമാനം പൂർത്തിയായെന്ന് ജസ്റ്റിസ് പി. കലൈയരശൻ കമ്മിഷൻ.

ഏതാനും ചിലരെക്കൂടി വിചാരണ ചെയ്യാനുണ്ടെന്നും അതിനുശേഷം സൂരപ്പയ്ക്ക് നോട്ടീസ് നൽകുമെന്നും ജസ്റ്റിസ് കലൈയരശൻ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ വിചാരണ പൂർത്തിയാക്കും. അതിനുശേഷം സൂരപ്പയിൽനിന്ന് രേഖാമൂലം വിശദീകരണം ആവശ്യപ്പെടും. ഇത് തൃപ്തികരമല്ലെങ്കിൽ നേരിട്ട് വിചാരണ നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും ജസ്റ്റിസ് കലൈയരശൻ പറഞ്ഞു.

സർകലാശാലയിൽ നടത്തിയ നിയമനങ്ങളിൽ അടക്കം ക്രമക്കേടും സാമ്പത്തിക തിരിമറികളും നടത്തിയെന്നാണ് സൂരപ്പയ്ക്കെതിരേയുള്ള ആരോപണം.