ചെന്നൈ : സ്ഥാനാർഥി മരിച്ച ശ്രീവില്ലിപുത്തൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നാൽ കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് ടി.എൻ.സി.സി. അധ്യക്ഷൻ കെ.എസ്.അഴഗിരി. വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂരിലെ കോൺഗ്രസ് സ്ഥാനാർഥി മാധവറാവു കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഡി.എം.കെ.യുമായി സഖ്യത്തിൽ മത്സരിക്കുന്ന കോൺഗ്രസ് വിജയം പ്രതീക്ഷിക്കുന്ന സീറ്റാണിത്. മേയ് രണ്ടിന് ഫലംവരുമ്പോൾ മാധവറാവു വിജയിച്ചാൽ ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഡി.എം.കെ.-കോൺഗ്രസ് സഖ്യം 200-ലധികം സീറ്റുകൾ നേടി വിജയിക്കുമെന്നും അഴഗിരി പറഞ്ഞു.