കൊൽക്കത്ത : കൊൽക്കത്ത നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടനാ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഡാക്കുരിയ എ.എം.ആർ.ഐ. ആശുപത്രിയിലായിരുന്നു ആദ്യ ബാച്ചിന്റെ വാക്സിനേഷൻ. തുടർന്നും ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് കെ.എൻ.എസ്.എസ്. സെക്രട്ടറി ടി.എസ്.എസ്. നായർ അറിയിച്ചു.