ചെന്നൈ : നിയമസഭാസമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഗവർണർ ബൻവാരിലാൽ പുരോഹിതുമായി കൂടിക്കാഴ്ച നടത്തി. നിയമസഭയിലെ ഗവർണറുടെ നയപ്രഖ്യാപനം സംബന്ധിച്ച് ആലോചനകൾക്കായി രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്ത് കോവിഡ് പ്രതിരോധനടപടികളെക്കുറിച്ചും ചർച്ച നടന്നു. ജലവിഭവവകുപ്പ് മന്ത്രി ദുരൈമുരുകൻ, ചീഫ് സെക്രട്ടറി ഇറൈ അൻപ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.