ചെന്നൈ : തമിഴ്‌നാട് നിയമസഭാ സമ്മേളനം 21-ന് ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുമെന്ന് സ്പീക്കർ എം. അപ്പാവു അറിയിച്ചു. ചെപ്പോക്ക് കലൈവാണർ അരങ്ങത്തിൽ രാവിലെ 10-ന് സമ്മേളനം ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുശേഷം ചേരുന്ന കാര്യോപദേശക സമിതി സമ്മേളനം എത്രനാൾ വേണമെന്ന് തീരുമാനിക്കും. ബജറ്റ് അവതരണം ഈ സമ്മേളനത്തിലുണ്ടാകുമോയെന്ന് വ്യക്തമല്ല.