ചെന്നൈ : അണ്ണാ സർവകലാശാലയിൽ ഈമാസം 14-ന് തുടങ്ങാനിരുന്ന സെമസ്റ്റർ പരീക്ഷകൾ 21-ലേക്ക് നീട്ടിവെച്ചു. കോവിഡ് വ്യാപനം തുടരുന്നതിനാൽ സംസ്ഥാനത്ത് ചില ജില്ലകളിൽ സമ്പൂർണ ലോക്ഡൗൺ 14 വരെ നീട്ടിയതിനാലാണിത്.

2020 നവംബർ/ ഡിസംബർ മാസങ്ങളിൽ നടക്കേണ്ടിയിരുന്ന സെമസ്റ്റർ പരീക്ഷകളുടെ പുനഃപരീക്ഷയും 2021 ഏപ്രിൽ/ മേയ് മാസം നടക്കേണ്ട സെമസ്റ്റർ പരീക്ഷയുമാണ് 21-ലേക്ക് നീട്ടിവെച്ചത്.

പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.