ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽ 12 ലക്ഷത്തിന്റെ സ്വർണവുമായി ഒരാൾ അറസ്റ്റിൽ. ദുബായിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലെത്തിയ തിരുച്ചിറപ്പള്ളി സ്വദേശി കരുണാമൂർത്തി(23) യാണ് കസ്റ്റംസിന്റെ പിടിയിലായത്. ബാഗിലുണ്ടായിരുന്ന വാക്വം ക്ലീനറിന് ഭാരക്കൂടുതൽ കണ്ട് സംശയം തോന്നിയതിനെത്തുടർന്ന് പരിേശാധിച്ചപ്പോഴാണ് അതിനകത്ത് സിലിൻഡർ രൂപത്തിൽ സ്വർണം കണ്ടെത്തിയത്. പിടിച്ചെടുത്ത 251 ഗ്രാം സ്വർണത്തിന് 12.21 ലക്ഷം രൂപ വില വരുമെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. വിശദമായ അന്വേഷണം നടത്തിവരികയാണ്.