ചെന്നൈ : കോവിഡ് ചികിത്സയ്ക്കായി നൽകുന്ന റെംഡെസിവിർ മരുന്ന് വിതരണത്തിനായി മധുര, കോയമ്പത്തൂർ, സേലം, തിരുന്നൽവേലി, തിരുച്ചിറപ്പള്ളി എന്നീ ജില്ലകളിലായി അഞ്ച് കൗണ്ടറുകൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രി എം. സുബ്രഹ്മണ്യം അറിയിച്ചു.

നിലവിൽ ചെന്നൈയിലെ കിൽപ്പോക്ക് മെഡിക്കൽ കോളേജിൽമാത്രമാണ് സർക്കാർ ഉടമസ്ഥതയിൽ റെംഡെസിവിർ മരുന്ന് വിതരണം ചെയ്യുന്നത്. വിവിധ ഭാഗങ്ങളിൽനിന്ന് മരുന്ന് വാങ്ങാനായി ചെന്നൈയിലെത്തി മണിക്കൂറുകളോളം കാത്തുനിൽക്കുന്നവരുടെ എണ്ണം കൂടിയതിനാലാണ് അഞ്ച് ജില്ലകളിൽകൂടി ആരംഭിച്ചത്. അഞ്ച് കേന്ദ്രങ്ങളിലും ശനിയാഴ്ച വിതരണം ആരംഭിച്ചിരുന്നു. എല്ലാ കേന്ദ്രങ്ങളിലും നല്ല തിരക്ക് അനുഭവപ്പെട്ടതായി മന്ത്രി പറഞ്ഞു. റെംഡെസിവിർ മരുന്നിന്റെ ലഭ്യതയനുസരിച്ച് കൂടുതൽ ജില്ലകളിൽ കൗണ്ടറുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.