ചെന്നൈ : വെല്ലൂർ സെയ്ന്റ് തോമസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ വെല്ലൂർ സി.എം.സി. ബ്ലഡ്ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. വികാരി ഫാ.ജിനീഷ് കൊച്ചുപറമ്പിൽ, പ്രൊഫ. ഡോ. അനുവ് ദേവസ്യ, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. വിവേക് എന്നിവർ നേതൃത്വം നൽകി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രക്തദാതാക്കളുടെ എണ്ണംകുറഞ്ഞത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് നടത്തിയത്.

പങ്കെടുത്തവർ രക്തമൂലകോശദാനത്തിന് സമ്മതപത്രം നൽകി.