ചെന്നൈ : മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സെക്രട്ടറിമാരായി മലയാളിയടക്കം നാല് ഐ.എ.എസ്. ഉദ്യോഗസ്ഥരെ നിയമിച്ചു.

ആർക്കിയോളജി വകുപ്പ് കമ്മിഷണറായിരുന്ന ടി. ഉദയചന്ദ്രനാണ് പ്രിൻസിപ്പൽ സെക്രട്ടറി. തമിഴ്‌നാട് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡി. പി. ഉമാനാഥ്, മ്യൂസിയംസ് കമ്മിഷണർ എം.എസ്. ഷണ്മുഖം, ഇൻഡസ്ട്രീസ് കമ്മിഷണർ അനു ജോർജ് എന്നിവരാണ് മറ്റു സെക്രട്ടറിമാർ.

മലയാളിയായ അനു ജോർജ് 2003 ബാച്ച് തമിഴ്‌നാട് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥയാണ്. പ്രവർത്തനമികവിന് പേരുകേട്ടവരും അഴിമതിക്കറയില്ലാത്തവരെയുമാണ് സ്റ്റാലിൻ തിരഞ്ഞെടുത്തത്.