ചെന്നൈ : കൂട്ടരാജിയുണ്ടായതിന് പിന്നാലെ വിശദീകരണവുമായി കമൽഹാസന്റെ മക്കൾ നീതിമയ്യം പാർട്ടി. വൈസ് പ്രസിഡന്റ് ആർ. മഹേന്ദ്രൻ മാത്രമാണ് പുറത്തുപോയതെന്ന് പാർട്ടി ജനറൽ സെക്രട്ടറി സന്തോഷ് ബാബു അറിയിച്ചു.

മക്കൾ നീതിമയ്യത്തിന്റെ നിർവാഹക സമിതിയംഗങ്ങളായ എല്ലാവരും പാർട്ടിവിട്ടതായുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വമേറ്റ് നിർവാഹകസമിതിയംഗങ്ങൾ തങ്ങളുടെ രാജിക്കത്ത് കമലിന് നൽകിയിട്ടുണ്ട്. പ്രവർത്തനം വിലയിരുത്തി പാർട്ടിയുടെ നില മെച്ചപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയുള്ള കത്തുകൾ കമലിന്റെ പരിഗണനയിലാണ്. പാർട്ടി ഘടനയിൽ വരുത്തേണ്ടുന്ന മാറ്റങ്ങൾ പുതിയ ഭാരവാഹികൾ എന്നിവയെക്കുറിച്ച് പിന്നീട് അറിയിക്കുമെന്നും സന്തോഷ് ബാബു അറിയിച്ചു.

അതേസമയം, പാർട്ടിവിട്ട മഹേന്ദ്രനെ രൂക്ഷമായി വിമർശിച്ച് കമൽഹാസൻ രംഗത്തെത്തി. വഞ്ചകൻ എന്ന് മഹേന്ദ്രനെ വിശേഷിപ്പിച്ച കമൽ പാർട്ടിയിൽനിന്ന് ഒരു കള പുറത്തുപോയെന്നോർത്ത് സന്തോഷിക്കുകയാണെന്നും പറഞ്ഞു.

തിരഞ്ഞെടുപ്പെന്ന യുദ്ധത്തിൽ പരമാവധി പോരാടി. എതിരാളികളിൽനിന്ന് മാത്രമല്ല കൂടെയുണ്ടായിരുന്ന വഞ്ചകരിൽനിന്നും എതിർപ്പുനേരിട്ടു. ചതിയന്മാരെ പുറത്താക്കണമെന്ന് പാർട്ടിയിൽ ആവശ്യമുയർന്നിരുന്നു. മഹേന്ദ്രൻ ആ പട്ടികയിൽ ആദ്യസ്ഥാനത്തുണ്ടായിരുന്നു. പുറത്താക്കുന്നതിന് മുമ്പ് രാജിവെച്ച് സ്വയം രക്ഷിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹമെന്നും കമൽ പറഞ്ഞു. പാർട്ടിയിൽ ജനാധിപത്യമില്ലെന്ന മഹേന്ദ്രന്റെ വിമർശനം കമൽ തള്ളിക്കളഞ്ഞു.

എന്റെ ജീവിതത്തിലെ എല്ലാ വശങ്ങളും സുതാര്യമാണ്. ഒന്നും മറയ്ക്കാനോ തെറ്റുകൾ തിരുത്താതിരിക്കാനോ ശ്രമിച്ചിട്ടില്ല. തിരഞ്ഞെടുത്ത പാതയിൽനിന്നും ആശയങ്ങളിൽനിന്നും പാർട്ടി വ്യതിചലിക്കില്ലെന്നും കമൽ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണം ശരിയായ ദിശയിലയിരുന്നില്ലെന്നും കമലിന്റെ പ്രവർത്തന ശൈലി അംഗീകരിക്കാനാകില്ലെന്നും ആരോപിച്ചാണ് മഹേന്ദ്രൻ കഴിഞ്ഞദിവസം പാർട്ടിവിട്ടത്. ഡോക്ടറും ബിസിനസുകാരനുമായ മഹേന്ദ്രൻ കോയമ്പത്തൂർ ജില്ലയിലെ സിങ്കാനല്ലൂരിൽ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി. വഞ്ചകനെന്ന് വിശേഷിപ്പിച്ച് കമൽ