ചെന്നൈ : തമിഴനാട്ടിൽ ഇത്തവണ ഗാന്ധിയും നെഹ്രുവും മന്ത്രിമാരാണ്. കൈത്തറി, ടെക്‌സ്റ്റൈൽസ് മന്ത്രി എം.ആർ. ഗാന്ധിയാണ് . മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ മന്ത്രി കെ.എൻ. നെഹ്‌റുവും.

തിരുച്ചിറപ്പള്ളി വെസ്റ്റ് മണ്ഡലത്തിൽ നിന്ന്‌ വിജയിച്ചാണ് നെഹ്രു നിയമസഭയിലെത്തിയത്. ഗാന്ധിയുടെ ജയം റാണിപേട്ട് മണ്ഡലത്തിൽ നിന്നും.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം തെക്കൻ തമിഴ്നാട്ടിൽ സുഭാഷ് ചന്ദ്രബോസിന്റെ പേര് കടമെടുത്ത് ‘ബോസ്’ എന്ന പേര് സാർവത്രികമായിരുന്നു. ഗാന്ധി, നെഹ്രു, ജവഹർ എന്നീ പേരുകളും തമിഴ്‌നാട്ടിൽ വ്യാപകമായി. മുഖ്യമന്ത്രി സ്റ്റാലിന്റെ പേര് പിതാവ് എം.കരുണാനിധി ജോസഫ് സ്റ്റാലിനിൽനിന്ന്‌ എടുത്തതാണ്.