ചെന്നൈ : തമിഴ്‌നാട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി കെ.എൻ. സെൽവകുമാറിനെ ഗവർണർ ബൻവരിലാൽ പുരോഹിത് നിയമിച്ചു. 32 വർഷത്തോളം സർവകലാശാലയിൽ അധ്യാപകനായിരുന്ന സെൽവകുമാറിന് മദ്രാസ് വെറ്ററിനറി കോളേജ് ഡീനായിരിക്കുമ്പോഴാണ് പുതിയ ചുമതല. മൂന്നുവർഷത്തേക്കാണ് നിയമനം.