ചെന്നൈ : ഡി.എം.കെ.യുടെ തൂത്തുക്കുടി എം.പി. കനിമൊഴിക്ക് കോവിഡ് ഭേദമായി. ബുധനാഴ്ച വൈകീട്ട് അവർ ആശുപത്രി വിട്ടു. വോട്ടെടുപ്പിന് മൂന്നുദിവസം മുമ്പാണ് കോവിഡ് ബാധിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയിൽ കനിമൊഴി ചികിത്സ തേടിയത്. കനിമൊഴിക്ക് കോവിഡ് ഭേദപ്പെട്ടുവെന്നും അടുത്ത അഞ്ചുദിവസം കൂടി വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറിനുശേഷം പി.പി.ഇ. കിറ്റ് ധരിച്ചാണ് മൈലാപ്പുരിലെ ബൂത്തിൽ കനിമൊഴി വോട്ടുചെയ്യാൻ എത്തിയത്.