ചെന്നൈ : മാരത്തൺ കാരംസ് മത്സരത്തിൽ ഗിന്നസ് റെക്കോർഡ് നേടി ചെന്നൈ സ്വദേശികൾ. 56.1 മണിക്കൂർ കാരംസ് കളിച്ച് അശ്വിൻ സൗന്ദർരാജൻ, പി. മോഹനകൃഷ്ണൻ എന്നിവരാണ് റെക്കോർഡിട്ടത്. ആന്ധ്ര സ്വദേശികളായ ഹസ്‌ന സമീറ, അല്ലഡ പവൻ എന്നിവരുടെ 34.45 മണിക്കൂർ എന്ന റെക്കോഡാണ് ഇവർ പഴങ്കഥയാക്കിയത്.

ചെന്നൈ മലയാളി ക്ലബ്ബിൽ നടന്ന മത്സരം ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ കമ്മിഷണർ പി.ബി. ശേഖരൻ, ആദായനികുതി വകുപ്പ് അഡിഷണൽ കമ്മിഷണർ വി. നന്ദകുമാർ, മലയാളി ക്ലബ്ബ് പ്രസിഡന്റ് ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു. തമിഴ്‌നാട് കാരംസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജെ.എച്ച്. മാർട്ടിൻ, റഫറിമാരായ സി.എസ്. സുബ്ബരാമൻ, എ. ലിംഗരാജ് കണ്ണൻ, ആർ. ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.