ചെന്നൈ : ആവഡി എസ്.എൻ.ഡി.പി. ശാഖയുടെ ആഭിമുഖ്യത്തിൽ കോവിൽപതാകൈ ശ്രീനാരായണ ഗുരുമന്ദിരത്തിൽ മണ്ഡലകാല അയ്യപ്പപൂജ നടത്തുന്നു. ഞായറാഴ്ച രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ അയ്യപ്പൻ പൂജ, പടി പൂജ, ഭജന എന്നിവ നടക്കും. പൂജകൾക്ക് ചൊവ്വാപ്പേട്ട സ്വാമിയാർമഠം സ്വാമി ചൈതന്യാനന്ദ കാർമികത്വം വഹിക്കും. ആവഡിയിലെ മുതിർന്ന ഗുരുസ്വാമിമാരെ ആദരിക്കും. അന്നദാനമുണ്ടായിരിക്കും.