ചെന്നൈ : തമിഴ്‌നാട് നായർ സർവീസ് സൊസൈറ്റിയുടെ രജിസ്ട്രാറും വിരുഗമ്പാക്കം എൻ.എസ്.എസ്. കരയോഗം രക്ഷാധികാരിയുമായിരുന്ന കെ.കെ. പിള്ളയുടെ നിര്യാണത്തിൽ വിരുഗമ്പാക്കം കരയോഗം അനുശോചിച്ചു.

പ്രസിഡന്റ് പി.എസ്. പിള്ള അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.ബി. സുനിൽകുമാർ, ഖജാൻജി ആർ. രമേഷ് എന്നിവർ സംസാരിച്ചു.