ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെത്തുടർന്ന് ഞായറാഴ്ച തമിഴ്‌നാട്ടിലെ 13 ജില്ലകളിൽ കനത്തമഴയ്ക്കു സാധ്യത. കന്യാകുമാരി, തിരുനൽവേലി, മധുര, തെങ്കാശി, തിരുച്ചിറപ്പള്ളി, സേലം, നാമക്കൽ, കോയമ്പത്തൂർ, ഈറോഡ്, ധർമപുരി, തിരുവണ്ണാമല, നീലഗിരി, തിരുപ്പൂർ ജില്ലകളിലാണ് കനത്തമഴയ്ക്കു സാധ്യതയുള്ളത്. ശനിയാഴ്ചയും ഇവിടെ സാമാന്യം മെച്ചപ്പെട്ട മഴ ലഭിച്ചു. മറ്റുചില ജില്ലകളിലും പലയിടത്തായി ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. എട്ടിന് തൂത്തുക്കുടി, രാമനാഥപുരം ജില്ലകളിൽ കനത്തമഴയ്ക്ക് സാധ്യതയുണ്ട്.