ചെന്നൈ : ടാസ്മാക് മദ്യവിൽപ്പനശാലകളുടെയും ബാറുകളുടെയും പ്രവർത്തനസമയം പഴയമട്ടിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയാക്കി. ലോക്ഡൗണിന് ശേഷം മദ്യശാലകൾ തുറന്നപ്പോൾ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാവിലെ 10 മുതൽ രാത്രി എട്ടുവരെയായിരുന്നു പ്രവർത്തന സമയം. ഇത് കോവിഡ് കാലത്തിന് മുമ്പത്തേതുപോലെ രാത്രി പത്ത് വരെയാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. ടാസ്മാക് എം.ഡി. എൽ. സുബ്രഹ്മണ്യൻ ഇതുസംബന്ധിച്ച് അയച്ച കത്ത് സർക്കാർ അംഗീകരിച്ചതോടെയാണ് പ്രവർത്തന സമയം പഴയതു പോലെയാക്കിയത്. ഈ സമയക്രമം പ്രാബല്യത്തിൽ വന്നു. മദ്യശാലകൾ കോവിഡ് ജാഗ്രതാ മാനദണ്ഡങ്ങൾ പാലിക്കണമെവന്നും സർക്കാർ ആവശ്യപ്പെട്ടു.