ചെന്നൈ : തമിഴ് പുതുവത്സരദിനം ചിത്തിര മാസത്തിൽനിന്ന് തൈമാസത്തിലേക്ക് മാറ്റരുതെന്ന് ശശികല ആവശ്യപ്പെട്ടു. ചിത്തിര മാസത്തിൽത്തന്നെ പുതുവത്സരം ആഘോഷിക്കുന്നതിന്റെ കാരണം മുൻ മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കിയിട്ടുള്ളതാണ്. വിവിധ രേഖകളും അതിന് പിൻബലമായുണ്ട്. അതിനാൽ തമിഴ് പുതുവത്സരം മാറ്റാൻ ശ്രമിക്കരുത്. ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ഇത്തരം കാര്യങ്ങൾക്ക് പിന്നാലെ പോകാൻ നിൽക്കാതെ ജനങ്ങൾക്ക് പ്രയോജനമുള്ള കാര്യങ്ങൾ ചെയ്യാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും ശശികല ആവശ്യപ്പെട്ടു.