ചെന്നൈ : തണ്ടയാർപ്പേട്ടയിൽ പ്ലാസ്റ്റിക് സംസ്‌കരണ കേന്ദ്രത്തിലെ ഗ്രൈൻഡിങ് യന്ത്രത്തിൽ ദുപ്പട്ട കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. വണ്ണാരപ്പേട്ട സ്വദേശി മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യ അജ്മയാണ് (38) മരിച്ചത്.

കഴിഞ്ഞദിവസം വൈകീട്ട് ജോലിക്കിടെയായിരുന്നു സംഭവം. ധരിച്ചിരുന്ന ദുപ്പട്ട യന്ത്രത്തിൽ കുരുങ്ങിയതോടെ അജ്മ നിലതെറ്റി വീഴുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ കാശിമേട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.