ചെന്നൈ : നീലഗിരി കളക്ടറായിരുന്ന ജെ. ഇന്നസെന്റ് ദിവ്യയെ തമിഴ്‌നാട് നൈപുണ്യ വികസന കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. ആനത്താരകളിലെ അനധികൃത റിസോർട്ടുകൾ ഒഴിപ്പിക്കാനുള്ള നടപടികളെടുത്ത ദിവ്യയെ നീലഗിരി കളക്ടർ സ്ഥാനത്തുനിന്ന് മാറ്റരുതെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞമാസമാണ് കളക്ടറെ മാറ്റാൻ സർക്കാരിന് കോടതി അനുമതി നൽകിയത്. പിന്നാലെയാണ് അവരെ നൈപുണ്യ വികസന കോർപ്പറേഷനിൽ നിയമിച്ചിരിക്കുന്നത്. നിലവിൽ ഹോർട്ടിക്കൾച്ചർ വകുപ്പ് ഡയറക്ടർ എസ്.എ. രാമൻ ഈ തസ്തികയുടെ അധികച്ചുമതല വഹിച്ചുവരികയായിരുന്നു. ഡോ. എൻ. സുബ്ബയ്യനെ സഹകരണ ക്ഷീരോത്പാദക ഫെഡറേഷൻ മാനേജിങ് ഡയറക്ടറായും കെ.എസ്. കന്തസാമിയെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡയറക്ടറായും നിയമിച്ചു.