പുതുച്ചേരി : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും പുതുച്ചേരിയിലെത്തിയ മൂന്ന് ആഫ്രിക്കൻ സ്വദേശികളെ നിരന്തരം നിരീക്ഷിക്കുകയാണെന്ന് ലഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജൻ.

രോഗവ്യാപനം ചെറുക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുതുച്ചേരിയിൽ നൂറുശതമാനം വാക്സിൻ ഉറപ്പുവരുത്തും. മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വരുന്നവർക്ക് അതിർത്തികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

നാലിനും അഞ്ചിനും പുതുച്ചേരിയിലെ വിവിധ ഇടങ്ങളിൽ സമ്പൂർണ വാക്സിനേഷൻ കാമ്പയിൻ നടത്തുമെന്നും അറിയിച്ചു.