ചെന്നൈ : സംസ്ഥാനത്ത് 718 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 27,27,635 ആയി ഉയർന്നു. 11 പേർ മരിച്ചു. മരണസംഖ്യ 36,492 ആയി. 751 പേർ രോഗമുക്തരായി. രോഗം ഭേദമായവരുടെ എണ്ണം 26,82,943 ആയി ഉയർന്നു. 8,200 പേരാണ് ചികിത്സയിലുള്ളത്. കോയമ്പത്തൂരിൽ 118 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടുപേർ മരിച്ചു.

112 പേർ രോഗമുക്തരായി. 1,237 പേരാണ് ചികിത്സയിലുള്ളത്. ചെന്നൈയിൽ 117 പേർക്ക് കൂടി രോഗം ബാധിച്ചു. രണ്ടുപേർ മരിച്ചു. 114 പേർ രോഗമുക്തരായി.

1,180 പേരാണ് ചികിത്സയിലുള്ളത്. ചെങ്കൽപ്പെട്ട്, ഈറോഡ് ജില്ലകളിൽ 64 പേർക്ക് വീതം രോഗം ബാധിച്ചു. തിരുപ്പൂരിൽ 57 പേർക്ക് രോഗം ബാധിച്ചു. തെങ്കാശി, തേനി ജില്ലകളിൽ ആർക്കും രോഗം ബാധിച്ചില്ല.