ശബരിമല : അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽക്യൂ ബുക്കിങ് വേണ്ട. സ്പോട്ട് ബുക്കിങ്ങിന് ഇടത്താവളമായ നിലയ്ക്കലിൽ മാത്രം നാല് കൗണ്ടറുകൾ പ്രവർത്തിക്കുന്നു. ദിവസം പരമാവധി 5000 പേർക്കാണ് സ്പോട്ട് ബുക്കിങ്‌ വഴി ദർശനം. എരുമേലി, കുമളി, തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ധർമശാസ്താ ക്ഷേത്രം, കീഴില്ലം മഹാദേവ ക്ഷേത്രം എന്നീ ഇടത്താവളങ്ങളിലും സ്‌പോട്ട് ബുക്കിങ്‌ സൗകര്യമുണ്ട്. ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി കാർഡ് എന്നിവയാണ് വെർച്വൽ ക്യൂ ബുക്കിങ്ങിന് ആവശ്യം. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്കൂൾ/കോളജ് ഐ.ഡി. കാർഡ് ഉപയോഗിച്ചും ബുക്ക് ചെയ്യാം.

വെർച്വൽ ക്യൂ സംബന്ധിച്ച സംശങ്ങൾക്ക് ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാം. ഫോൺ - 7025800100

10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആർ.ടി.പി.സി.ആർ പരിശോധന ആവശ്യമില്ല. മറ്റെല്ലാ തീർഥാടകരും 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ്‌ വാക്സിൻ എടുത്ത സർട്ടിഫിക്കറ്റോ കൊണ്ടുവരണം. കുട്ടികൾ നിർബന്ധമായി മാസ്ക് ധരിക്കണം.