ചെന്നൈ : സത്സംഗമയും ചെന്നൈ ബാലഗോകുലവും സംയുക്തമായി നടത്തുന്ന രാമായണമാസാചരണത്തിൽ തിങ്കളാഴ്ച വൈകീട്ട് ഏഴിന് രാമായണപാരായണം നടത്തും. തുടർന്ന് ഉത്തര തമിഴ്‌നാട് സംസ്കൃതഭാരതി സെക്രട്ടറി എം. ഹരീന്ദ്രൻ പ്രഭാഷണം നടത്തും.

സത്സംഗമയുടെ യൂട്യൂബ് ചാനലിൽ പരിപാടികൾ തത്സമയം കാണാം. വിവരങ്ങൾക്ക്: 9840041672, 9445715339.