ചെന്നൈ : മുഖാവരണം ധരിക്കാത്തതിന് ശനിയാഴ്ച മാത്രം നഗരത്തിൽ രജിസ്റ്റർ ചെയ്തത് 1245 കേസുകൾ. ശാരീരികാകലം പാലിക്കാത്തതിന് മൂന്ന്‌ കേസുകളും രജിസ്റ്റർ ചെയ്തു. കോവിഡ് ലോക്ഡൗൺ ലംഘിച്ചതിന് 249 കേസുകളെടുത്തു. 359 ഇരുചക്രവാഹനങ്ങളും 21 ഓട്ടോകളുമടക്കം മൊത്തം 386 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.