ചെന്നൈ : മാധാവരം എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ രാമായണമാസാചരണം നടത്തി. രക്ഷാധികാരി സി. രാമചന്ദ്രൻ ഭദ്രദീപം തെളിയിച്ചു. രാമായണപാരായണവും വിശേഷാൽ പൂജയും നടത്തി. പ്രസിഡന്റ് കെ.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. സുരേഷ്‌കുമാർ, ബി. പ്രവീൺലാൽ, എം.കെ. ജനാർദനൻ, ഒ.ടി. രാധാകൃഷ്ണൻ, വി.കെ.ആർ. ദാസ്, ജി. വേണുഗോപാലൻ തമ്പി, ജി. സുമേഷ്, ടി.എൻ.പി. നായർ, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.