ചെന്നൈ : നോർക്ക പ്രവാസി ഇൻഷുറൻസ് തിരിച്ചറിയൽ കാർഡിന് ജൂൺ 30 വരെ അപേക്ഷ സമർപ്പിച്ചവരുടെ കാർഡുകൾ വിതരണത്തിന് തയ്യാറായി. ഗ്രീംസ് റോഡിലുള്ള റെയിൻഡ്രോപ്‌സ് ഹോട്ടലിന്റെ താഴത്തെനിലയിലെ നോർക്ക റൂട്‌സ് സാറ്റലൈറ്റ് ഓഫീസിൽനിന്ന് കാർഡുകൾ കൈപ്പറ്റാമെന്ന് സ്പെഷ്യൽ ഓഫീസർ അനു പി. ചാക്കോ അറിയിച്ചു. പ്രവൃത്തിദിവസങ്ങളിൽ രാവിലെ പത്തിനും വൈകീട്ട് അഞ്ചിനുമിടയിലാണ് ഓഫീസിലെത്തേണ്ടത്. അപേക്ഷ നൽകിയപ്പോൾ ലഭിച്ച രസീതും കൈയിൽ കരുതണം. ഫോൺ: 044 2829302