ചെന്നൈ : നിയമസഭാ കൗൺസിലിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തുന്നതിനാൽ നഗരത്തിൽ സുരക്ഷ വർധിപ്പിച്ചു. പഞ്ചതല സുരക്ഷയാണ് ഒരുക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണർ ശങ്കർ ജിവാൽ അറിയിച്ചു.

വിമാനത്താവളം, രാജ്ഭവൻ, സെക്രട്ടേറിയറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ കമാൻഡോകൾ ഉൾപ്പെടെ മൊത്തം 5000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ യാത്രാപാതയിലെല്ലാം സുരക്ഷയുടെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങളുണ്ടാകും. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.