ചന്നൈ : അണ്ണാ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള അഭിമുഖ പരീക്ഷ ഈമാസം ഒൻപതിന് നടക്കും. 160 പേരാണ് തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നത്. അതിൽനിന്ന് പത്ത്‌ പേരെയാണ് അഭിമുഖത്തിന് ക്ഷണിച്ചിരിക്കുന്നത്. അഭിമുഖത്തിന് ശേഷം ഇവരിലെ മികച്ച മൂന്ന്‌ പേരുടെ പട്ടിക വി.സി. സെലക്ഷൻ കമ്മിറ്റി ഗവർണർക്ക് സമർപ്പിക്കും. അതിലൊരാളെ ഗവർണറാണ് വൈസ് ചാൻസലറായി നിയമിക്കുക. മുൻ വൈസ് ചാൻസലറായിരുന്ന എം.കെ. സൂരപ്പ 2018-ൽ ചുമതലയേറ്റ് കഴിഞ്ഞ ഏപ്രിലിലാണ് വിരമിച്ചത്.