: മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ മേഖല കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് എന്നീ താലൂക്കുകൾ ഉൾപ്പെട്ടതായിരുന്നു. മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് 1920-ൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ അഞ്ചുപേരാണ് മലബാറിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 1923-26 കാലത്ത് ഒമ്പത് പേരും 1926-30 കാലത്ത് മൂന്ന് പേരും 1930-36-ൽ അഞ്ച് പേരും അംഗങ്ങളായിരുന്നു.

മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിന്റെ കാലത്ത് മലബാറിനെ പ്രതിനിധീകരിച്ച നാല് പേർ മന്ത്രിമാരായിട്ടുണ്ട്. കോങ്ങാട്ടിൽ രാമൻ മേനോൻ, ആർ. രാഘവമേനോൻ, കോഴിപ്പുറത്ത് മാധവമേനോൻ, സി.ജെ. വർക്കി, കെ.പി. കുട്ടികൃഷ്ണൻ നായർ എന്നിവരാണ് മലബാറിനെ പ്രതിനിധീകരിച്ച് മദ്രാസിൽ മന്ത്രിമാരായത്. ഡോ.പി.വി. ചെറിയാൻ മദ്രാസ് ലെജിസ്ലേറ്റിവ് കൗൺസിൽ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. എൻ. ഗോപാലമേനോൻ 1955 സെപ്റ്റംബർ 27 മുതൽ 1956 നവംബർ ഒന്നുവരെ നിയമസഭാ സ്പീക്കറായിരുന്നു.