ചെന്നൈ : തമിഴ്‌നാട്ടിൽ 1990 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 25,61,587 ആയി ഉയർന്നു. 26 പേർ കൂടി മരിച്ചു. മരണസംഖ്യ 34,102 ആയി. 2156 പേർകൂടി രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 25,06,961 ആയി ഉയർന്നു. 1,58,646 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് 20,524 പേരാണ് ചികിത്സയിലുള്ളത്.

കോയമ്പത്തൂരിൽ 230 പേർക്കുകൂടി രോഗം ബാധിച്ചു. ഒരാൾ മരിച്ചു. ഈറോഡിൽ 180 പേർക്കുകൂടി രോഗം ബാധിച്ചു. ചെന്നൈയിൽ 175 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. നഗരത്തിൽ മൂന്ന് ദിവസമായി 200-ന്‌ മുകളിലായിരുന്നു കോവിഡ് ബാധിതരുടെ എണ്ണം. ചെങ്കൽപ്പെട്ടിൽ 133 പേർക്കും തഞ്ചാവൂരിൽ 126 പേർക്കും തിരുവള്ളൂരിലും തിരുപ്പൂരിലും 95 പേർക്കുവീതവും സേലത്ത് 79 പേർക്കും രോഗം സ്ഥിരീകരിച്ചു. 25 ജില്ലകളിൽ 50-ൽ താഴെ പേർക്കാണ് രോഗം ബാധിച്ചത്.