ചെന്നൈ : കോവിഡ് വ്യാപന സാഹചര്യത്തിൽ സർക്കാരിന്റെ അഭ്യർഥന മാനിച്ച് തമിഴ്‌നാട്ടിൽ സർവീസ് നടത്താനിരുന്ന ഏഴ് സ്പെഷ്യൽ തീവണ്ടികൾ ഓഗസ്റ്റ് 15 വരെ റദ്ദാക്കി.

തിരുച്ചിറപ്പള്ളി- ചെങ്കൽപ്പെട്ട്- തിരുച്ചിറപ്പള്ളി സൂപ്പർ ഫാസ്റ്റ് ഇന്റർസിറ്റി, മധുര- വിഴുപുരം - മധുര ഇന്റർസിറ്റി , കോയമ്പത്തൂർ-കാട്പാടി-കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് ഇന്റർസിറ്റി, തിരുച്ചിറപ്പള്ളി-ചെങ്കൽപ്പെട്ട്-തിരുച്ചിറപ്പള്ളി സ്‌പെഷ്യൽ, ആറക്കോണം-കോയമ്പത്തൂർ- ആറക്കോണം സൂപ്പർ ഫാസ്റ്റ് ഇന്റർസിറ്റി, കോയമ്പത്തൂർ- മയിലാടുതുറൈ- കോയമ്പത്തൂർ ജനശതാബ്ദി, തിരുച്ചിറപ്പള്ളി- നാഗർകോവിൽ-തിരുച്ചിറപ്പള്ളി സൂപ്പർ ഫാസ്റ്റ് ഇന്റർസിറ്റി എന്നിവയുടെ സർവീസാണ് റദ്ദാക്കിയത്.

മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ പണവും തിരിച്ചു നൽകുമെന്ന് ദക്ഷിണറെയിൽവേ അറിയിച്ചു.