പ്ലാ സ്റ്റിക്കാണ് നഗരത്തിലെ വില്ലൻ. കവ റുകളും കപ്പുകളും പാത്രങ്ങളുമായി എണ്ണമില്ലാത്ത പ്ലാസ്റ്റിക്കാണ് നഗരത്തിൽ നിറയുന്നത്. നഗരഭരണകൂടം പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വീടുകളിൽനിന്ന് ഇനിയും പ്ലാസ്റ്റിക് പടിയിറങ്ങിയിട്ടില്ല. കവറുകൾ ഉപേക്ഷിക്കൂവെന്ന് മുറവിളി കൂട്ടുന്നവരെ നിശ്ശബ്‌ദമാക്കാൻ പോന്ന ഉത്തരം നമ്മുടെ വീട്ടകങ്ങളിലുണ്ട്. എന്താണ് പ്ലാസ്റ്റിക്കിന് ബദൽ? പേപ്പെറെന്നും തുണിയെന്നും പറയുമ്പോഴും ഇവയൊന്നും ആവശ്യത്തിന് ലഭ്യമല്ലെന്നുള്ളത് യാഥാർഥ്യമാണ്.
എന്നാൽ കാണാതെപോകുന്ന ഒട്ടേറെ ബദലുകളുണ്ട് നമ്മുടെ ചുറ്റുവട്ടത്ത്. ചെറുതെങ്കിലും അവഗണിക്കാൻ കഴിയാത്തവ. അത്തരമൊരു ബദലാണ് രാജസ്ഥാൻ സ്വദേശിയായ സോനുവിന്റെ ചണബാഗുകളുടെ കച്ചവടം. കോറമംഗലയിലെ റോഡരികാണ് സോനുവിന്റെ കേന്ദ്രം. അതിജീവന ഉപാധി എന്നതിനുപരി പ്ലാസ്റ്റിക്കിനെ ഉപേക്ഷിക്കാൻ ഒരു മാർഗമെന്ന നിലയിൽ കൂടിയാണ് ഈ കച്ചവടത്തിന് സോനു ഇറങ്ങിത്തിരിച്ചത്. രാജസ്ഥാനിൽനിന്ന് കൊണ്ടുവരുന്ന പ്രത്യേകയിനം ചണമുപയോഗിച്ചാണ് ബാഗുകളുടെ നിർമാണം.
സോനുവിന്റെ കൂട്ടുകാരും ബന്ധുക്കളും ചേർന്നാണ് വീടുകളിൽ മനോഹരമായ ബാഗുകൾ നിർമിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സ്വന്തമായി വരുമാനമുണ്ടാക്കാനും സോനുവിന്റെ കച്ചവടം സഹായിക്കുന്നു. ബാഗ് നിർമിച്ചു തരുന്നവർക്ക് കൃത്യമായ പ്രതിഫലംനൽകാൻ മടികാട്ടാറില്ലെന്ന് സോനുവിന്റെ സുഹൃത്തുക്കളുടെ സാക്ഷ്യം. ഇപ്പോൾ സുഹൃത്തുക്കളുടെ ഭാര്യമാരും സോനുവിനുവേണ്ടി ബാഗുകൾ നിർമിച്ചുതുടങ്ങി
യിട്ടുണ്ട്. രണ്ടു വ്യത്യസ്ത വലുപ്പത്തിലുള്ള ബാഗുകളാണ് സോനുവിൽനിന്ന് വാങ്ങാൻകഴിയുക. 150, 120 രൂപയാണ് യഥാക്രമം ഇവയുടെ വില. നമുക്ക് ആവശ്യമുള്ള വലുപ്പത്തിൽ നിർമിച്ചുനൽകാനും സോനുവിന് സംവിധാനങ്ങളുണ്ട്.
അളവും ആവശ്യവും പറഞ്ഞാൽ അതിമനോഹരമായ ബാഗുകൾ കൈകളിലെത്തിച്ചുതരും. രാജസ്ഥാനിൽനിന്ന് ചണം എത്തിക്കുന്നതുമാത്രമാണ് കച്ചവടത്തിന്റെ ബുദ്ധിമുട്ട്. രാജസ്ഥാനിലെ സുഹൃത്തുക്കൾ തീവണ്ടികളിൽ ഇവ കയറ്റിയയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ എത്താനുള്ള കാലതാമസം ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
നഗരത്തിൽ കച്ചവടംചെയ്യുന്നതിനുള്ള മറ്റുതടസ്സങ്ങൾ ചില്ലറയൊന്നുമല്ലെങ്കിലും ഇവയൊക്കെ അതിജീവിക്കാൻ സോനു ഇപ്പോൾ പഠിച്ചുകഴിഞ്ഞു. ഒന്നരവർഷത്തെ കച്ചവട പരിചയമാണ് സോനുവിന്റെ മുതൽക്കൂട്ട്. ബഹുരാഷ്ട്ര ഐ.ടി. കമ്പനികൾ മുതൽ ഇപ്പോൾ സമ്മാനങ്ങൾ കൊടുക്കാനും സാധനങ്ങൾ കൊണ്ടുപോകാനുമടക്കം ചണബാഗുകൾ തേടിയെത്തു
ന്നുണ്ട്. പ്ലാസ്റ്റിക് കവറുകൾക്ക് പകരമാണ് ഇത്തരം ചണബാഗുകൾ ഉപയോഗിക്കുന്നത്. ഒരു പരിധിവരെയെങ്കിലും പ്ലാസ്റ്റിക്കിന്റെ വിപത്തിൽനിന്ന് രക്ഷപ്പെടുത്താൻ കഴിയുന്നതിൽ ഏറെ സന്തോഷുണ്ടെന്ന് സോനു പറയുന്നു.